News India

നീറ്റ് പരീക്ഷ നീട്ടി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നീറ്റ് പരീക്ഷ നീട്ടി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരീക്ഷ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതിനാല്‍ ഇനി ഇടപെടില്ല എന്നും കോടതി വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കണം എന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.