News India

റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപ കെട്ടിവെക്കണം. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ജാമ്യം നല്‍കാതിരുന്ന മുംബൈ ഹൈക്കോടതിക്ക് രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു.