News India

ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ കോടതിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന 22 വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹര്‍ജികാര്‍ക്ക് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വ്യാജ ഏറ്റുമുട്ടലുകള്‍ അന്വേഷിച്ച ജസ്റ്റിസ് എച്ച്.എസ്.ബേദി കമ്മീഷന്‍ റിപ്പോര്‍ട്ട് ഹര്‍ജികാര്‍ക്ക് നല്‍കുന്നതിനെ ഗുജറാത്ത് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. റിപ്പോര്‍ട്ടില്‍ പ്രമുഖ വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന.