News India

ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന ഹര്‍ജി: സുപ്രീം കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിനും മൂന്ന് ദേവസ്വം ബോര്‍ഡുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി, ടി.ജി മോഹന്‍ദാസ് എന്നിവരുടെ ഹര്‍ജികളിലാണ് സുപ്രീം കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്ക് ശേഷം കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും. നേരത്തേ വിഷയവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.