News India

ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ജനുവരി 22 ന് മുമ്പ് ശബരിമല വിഷയത്തിലെ ഒരു ഹര്‍ജിയും കേള്‍ക്കില്ല എന്ന് കോടതി അറിയിച്ചു.