News India

എ.കെ ശര്‍മയെ സ്ഥലംമാറ്റിയത് കോടതിയലക്ഷ്യം; നാഗേശ്വരറാവു നേരിട്ട് ഹാജരാകണം സുപ്രീംകോടതി

ന്യൂഡല്‍ഹി: സി.ബി.ഐ. ഉദ്യോഗസ്ഥന്‍ എ.കെ. ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടിയില്‍ സി.ബി.ഐയുടെ മുന്‍ ഇടക്കാല ഡയറക്ടര്‍ എം. നാഗേശ്വര്‍റാവു നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി. എ.കെ. ശര്‍മ്മയെ സ്ഥലംമാറ്റിയ നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി ഫെബ്രുവരി 12ന് നാഗേശ്വര്‍റാവു നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. ബിഹാലെ അഭയകേന്ദ്രത്തില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു എ.കെ. ശര്‍മ്മയുടെ സ്ഥലംമാറ്റം.