News India

അയോധ്യാ കേസ് അഞ്ചംഗ ഭരണഘടനാബെഞ്ചിന്; ഈമാസം പത്തിന് പരിഗണിക്കും

ന്യൂഡല്‍ഹി: അയോധ്യാകേസ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ മാസം പത്തിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് ബെഞ്ച്.