ആധാർ വിധിക്ക് എതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡൽഹി: ആധാർ ഭരണഘടനപരം ആണെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് ചേമ്പറിൽ ആണ് പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത്. പുനപരിശോധന ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമോ എന്ന കാര്യത്തിലും നാളെ തീരുമാനം ഉണ്ടാകും.