News India

ബാങ്ക് മൊറട്ടോറിയം സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടുകയോ കൂട്ടു പലിശയില്‍ ഇളവ് നല്‍കുകയോ വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പലിശ തിരിച്ചടവിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നല്‍കിയ സത്യവാങ്മൂലങ്ങളും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.