News India

റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി രണ്ട് മണിക്ക് പരിഗണിക്കും. മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മുന്‍ ഉത്തരവ് പുനഃപരിശോധിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. റഫാലില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയത് സുപ്രീംകോടതി കണ്ടെത്തി എന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും.