എസ്.സി, എസ്.ടി നിയമഭേദഗതി സുപ്രീം കോടതി ശരിവെച്ചു
ന്യൂഡല്‍ഹി: പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പ്രാഥമിക അന്വേഷണം കൂടാതെ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് സുപ്രീംകോടതി. ആരോപണവിധേയര്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി സുപ്രീംകോടതി ശരിവെച്ചു.