News India

കോവിഡ് രോഗികള്‍ക്കായി ജില്ലകള്‍ തോറും ആംബുലന്‍സുകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ആശുപത്രികളിലേക്ക് കൊണ്ട് പോകാന്‍ ജില്ലകള്‍ തോറും ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉറപ്പാക്കണം എന്ന് സുപ്രീം കോടതി. ആംബുലന്‍സുകള്‍ അധിക തുക ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.