News India

കാര്‍ഷിക നിയമം മരവിപ്പിക്കൂ; അല്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും: കേന്ദ്രത്തെ കുടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. ഇന്ന് വൈകിട്ടോ നാളെയോ ചീഫ് ജസ്റ്റിസ് ഉത്തരവ് പുറപ്പെടുവിക്കും. കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യേണ്ടി വരുമെന്ന് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പ്രശ്നപരിഹാരത്തിന് സമിതി രൂപീകരിക്കാമെന്നും സുപ്രീം കോടതി.