News India

കാർഷിക നിയമങ്ങൾക്കെതിരായ ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

 ന്യൂ ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മൂന്നു റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ച് പരിഗണിക്കുന്നത്. താങ്ങ് വില സമ്പ്രദായത്തെ തകർക്കുന്നതിനും, ചെറുകിട, നാമമാത്ര കർഷകരെ വൻകിട കോർപ്പറേറ്റുകൾ ചൂഷണം ചെയ്യുന്നതിനും നിയമങ്ങൾ ഇടയാക്കുമെന്നാണ് ഹർജികളിൽ ചൂണ്ടിക്കാണിക്കുന്നത്.