News India

കാണാതായ 76 കുട്ടികളെ 3 മാസത്തിനുള്ളില്‍ കണ്ടെത്തി;ഡല്‍ഹി പോലീസിന്റെ അഭിമാനമായി സീമ ധാക്ക

ന്യൂഡല്‍ഹി: കാണാതായ 76 കുട്ടികളെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചു ഡല്‍ഹി പോലീസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സീമ ധാക്ക എന്ന ഹെഡ് കൊണ്‍സ്റ്റബിള്‍. സീമ ധാക്കയുടെ സേവനത്തിനുള്ള അംഗീകാരമായി ഡല്‍ഹി പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി ഔട്ട് ഓഫ് ടേണ്‍ സ്ഥാനക്കയറ്റംവഴി എ എസ് ഐ റാങ്കു നല്‍കി ആദരിച്ചു. തനിക്കു ലഭിച്ച അംഗീകാരം കൂടുതല്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പ്രോത്സാഹനമാകും എന്ന് കരുതുന്നതായി സീമ ധാക മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.