News India

ജമ്മു കശ്മീരിലെ ചെക്ക് പോസ്റ്റുകളില്‍ ട്രക്ക് സ്‌കാനറുകള്‍ വേണമെന്ന ആവശ്യവുമായി സുരക്ഷ സേന

ന്യൂഡല്‍ഹി: നഗ്രോട ഏറ്റു മുട്ടലിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ ചെക്ക് പോസ്റ്റുകളില്‍ ട്രക്ക് സ്‌കാനറുകള്‍ വേണമെന്ന ആവശ്യവുമായി സുരക്ഷ സേന. ജമ്മു കാശ്മീരില്‍ ആപ്പിള്‍ സീസണായതിനാല്‍ കൂടുതല്‍ ഭീകരവാദികള്‍ ആപ്പിള്‍ ട്രക്കുകള്‍ ഉപയോഗിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണിത്. സാംബ സെക്റ്ററില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ഭീകരവാദികള്‍ നുഴഞ്ഞു കയറാന്‍ നിര്‍മ്മിച്ച തുരങ്കം കണ്ടെത്തിയതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.