News India

ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമായി വാഹനാപകടത്തില്‍ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമായി വാഹനാപകടത്തില്‍ ഏഴ് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍ പ്രദേശില്‍ മൂന്ന് പേരും മഹാരാഷ്ട്രയില്‍ നാല് പേരുമാണ് മരിച്ചത്. അതേസമയം,കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത ബസുകള്‍ ഓടുന്നതില്‍ അവ്യക്തത. 1000 ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവര്‍, സഹായികള്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വീണ്ടും കത്ത് അയച്ചു.