News India

മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കടുത്ത വരള്‍ച്ചയില്‍

അഹമ്മദ്‌നഗര്‍: കടുത്ത വരള്‍ച്ചയില്‍ മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍. പലമേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വരള്‍ച്ചയെ നേരിടാനുള്ള സര്‍ക്കാര്‍ പദ്ധതികളും പാളിയതോടെ ദുരിതപൂര്‍ണമാണ് മഹാരാഷ്ട്രയിലെ ഗ്രാമീണ ജീവിതങ്ങള്‍.