News India

ചീഫ് ജസ്റ്റിസിനെതിരായ ആരോപണമുന്നയിച്ചത് മുന്‍ ജീവനക്കാരി

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. ചീഫ് ജസ്റ്റിസിന്റെ നീക്കങ്ങള്‍ എതിര്‍ത്തതിന് തന്നെയും തന്റെ കുടുംബത്തെയും പീഡിപ്പിച്ചതായും സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ 28 പേജുള്ള കത്തില്‍ പറയുന്നു. ഇതാദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ ഇങ്ങനെയൊരാരോപണം ഉയരുന്നത്. കാരവാന്‍ അടക്കമുള്ള മൂന്ന് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.