സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്‍ഫെറെന്‍സിലൂടെ സംസാരിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ തടവില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്‍ഫെറെന്‍സിലൂടെ സംസാരിക്കാമെന്ന് സുപ്രീം കോടതി. നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനക്ക് സിദ്ദിഖ് കാപ്പന് തയ്യാറാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.