News India

സിദ്ദിഖ് കാപ്പനെ മഥുര ജയിലിലേയ്ക്ക് മാറ്റിയെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ആശുപത്രിയില്‍ നിന്നും മഥുരയിലെ ജയിലിലേയ്ക്ക് മാറ്റിയതായി യുപി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. കാപ്പന്‍ കോവിഡ് മുക്തനായെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ യുപി സര്‍ക്കാര്‍ നുണപറയുന്നുവെന്ന് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. അദ്ദേഹത്തോട് ചെയ്യുന്നത് മനുഷ്യാവകാശ ലംഘനങ്ങളെന്നും അവര്‍ ആരോപിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.