News India

സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന മനുഷ്യര്‍; ജീവിക്കാനായി മനുഷ്യര്‍ അടിമ തൊഴിലാളികളാകുന്നു

ചെന്നൈ: രാജ്യം ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തി മൂന്നാം വാര്‍ഷികം കഴിഞ്ഞ ദിവസമാണ് നമ്മള്‍ ആഘോഷിച്ചത്. ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ച് തുടങ്ങി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇതേ ഇന്ത്യയില്‍ സ്വാതന്ത്ര്യം എന്തെന്നറിയാതെ ജീവിച്ച് മരിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട്. തമിഴ്‌നാട്ടിലെ പല തൊഴിലിടങ്ങളില്‍ നിന്നായി ദിവസേന അടിമത്തൊഴിലാളികളെ മോചിപ്പിക്കുകയാണ്. മോചിതരായിട്ടും മുതലാളിമാരെപ്പേടിച്ച് ജീവിക്കേണ്ടിവരുന്ന മനുഷ്യര്‍. അടിമത്തൊഴിലാളികളുടെ ജീവിതം മാതൃഭൂമി ന്യൂസ് അന്വേഷിക്കുകയാണ്.