News India

ബംഗാള്‍ തൊഴില്‍ മന്ത്രിക്കെതിരായ ബോംബ് ആക്രമണം;അന്വേഷിക്കാന്‍ പ്രത്യേക സംഘം

പശ്ചിമ ബംഗാള്‍ തൊഴില്‍ മന്ത്രി ജാക്കിര്‍ ഹുസൈന് നേരെ നടന്ന ബോംബാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ബംഗാള്‍ പോലീസ് നിയോഗിച്ചു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും