News India

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍കോട് എന്‍ഐഎ റെയ്ഡ്

കാസര്‍കോട്: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം കാസര്‍കോട്ടും. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളായ രണ്ടു പേരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. കൂടുതല്‍ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ഇരുവരോട് എന്‍ ഐ എ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുഡ്‌ലു സ്വദേശി അബുബക്കര്‍ സിദ്ദിഖ്, വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫത്ത് ഇവരുടെ വീടുകളിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തിയത്. ഇവരുടെ വീടുകളില്‍ നിന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.