News India

മോട്ടോര്‍ വാഹന പിഴ തുക കുറയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

കണ്ണൂര്‍/കോഴിക്കോട്: മോട്ടോര്‍ വാഹന പിഴയില്‍ അയഞ്ഞ് കേന്ദ്രം. പിഴ തുക കുറയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കേന്ദ്ര ഉത്തരവ് വരുന്നതുവരെ കര്‍ശന നടപടി ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.