നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ: കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടിയന്തരമായി നടത്താന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. പ്രതികളെ വെവ്വേറെ തൂക്കാന്‍ ഉത്തരവിടണം എന്ന സര്‍ക്കാരിന്റെ ആവശ്യത്തിലും കോടതി നിലപാട് വ്യക്തമാക്കും. ഉച്ചക്ക് 2.30 ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത്ത് ആണ് വിധി പ്രസ്താവിക്കുന്നത്.