സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി തള്ളി
ഭീമ ഖോരേഗാവ് കേസിൽ സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി സുപ്രീംകോടതി തള്ളി. എൻഐഎ നൽകിയ അപ്പീലാണ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളിയത്.