News India

കരിമ്പ് കർഷകരെ ചൂഷണം ചെയ്ത പഞ്ചസാര ഫാക്ടറികൾ

ബെംഗളൂരു: കാലാവസ്ഥ വ്യതിയാനവും മണ്ണിന്റെ പുഷ്ട്ടിക്കുറവും വലച്ച ഉത്തര കർണാടകയിലെ ബാഗൽകോട്ടയിലെ കർഷകർ ഒരു പ്രക്ഷോഭത്തിന്റെ വക്കിലാണ്. പഞ്ചസാര മില്ലുടമകൾ നൽകേണ്ട തുക മാസങ്ങളായി കുടിശ്ശിക വരുത്തിയതോടെ അന്നം മുട്ടിയ അവസ്ഥയിലാണ് മിക്ക കർഷകരും. തിരഞ്ഞെടുപ്പ് തീരും വരെ ക്ഷമിക്കാൻ പറഞ്ഞിരിക്കുകയാണ് മുഖൈമന്ത്രി കുമാരസ്വാമി ഇവരോട്.