News India

ജെ.എന്‍.യുവില്‍ നടന്ന അക്രമം ആസൂത്രിതമെന്ന സംശയം ബലപ്പെടുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ വന്‍ പ്രതിഷേധം. അക്രമത്തിന് നേതൃത്വം നല്‍കിയ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെ.എന്‍.യുവില്‍ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത് വന്നു. യുണൈറ്റഡ് എഗെന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ജെ.എന്‍.യു പ്രധാന ഗേറ്റില്‍ സംഘര്‍ഷമുണ്ടാക്കേണ്ടതിനെ കുറിച്ചും ജെ.എന്‍.യുവിലേക്ക് അക്രമികള്‍ക്ക് എത്താനുള്ള വഴികള്‍ നിര്‍ദേശിക്കുന്ന സന്ദേശങ്ങളുമാണ് പുറത്തായിരിക്കുന്നത്.