News India

ഷൂട്ടിങ് തടസ്സപ്പെടുത്തി വിജയ്‌യെ കസ്റ്റഡിയിലെടുത്തതില്‍ ഞെട്ടി തമിഴ്‌നാട്

ചെന്നൈ: നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതിന്റെ ഞെട്ടലിലാണ് തമിഴ്‌നാട്. നോട്ടീസ് നല്‍കി വിളിപ്പിച്ചു ചോദ്യം ചെയ്യുന്ന പതിവ് രീതിക്കു പകരം ഷൂട്ടിങ് തടസപ്പെടുത്തി കസ്റ്റഡിയിലെടുത്തതും ചര്‍ച്ചയാകുന്നു. വിജയ് കസ്റ്റഡിയിലായതോടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം മുടങ്ങി.