ഡേറ്റാ സംരക്ഷണ ബിൽ പിൻവലിക്കാൻ കാരണമായത് സ്റ്റാർട്ട് അപ്പുകളുടെ വളർച്ചയെ ബാധിക്കുമെന്ന കണ്ടത്തൽ
നിലവിലെ രൂപത്തിൽ പാസാക്കുന്നത് സ്റ്റാർട്ട് അപ്പുകളുടെ വളർച്ചയെ ബാധിക്കുമെന്ന് കണ്ടതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ ഡേറ്റാ സംരക്ഷണ ബിൽ പിൻവലിച്ചത്. വ്യക്തിഗതമല്ലാത്ത ഡേറ്റകളുടെ കാര്യത്തിലും ബിൽ അപക്വമായ നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. വൻകിട ഇന്റെർനെറ്റ് കമ്പനികൾ ബില്ലിലെ നിർദ്ദേശങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.