News India

രാജ്യത്ത് കോവിഡ്ഷീല്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങുന്നു

തിരുവനന്തപുരം: രാജ്യത്ത് കോവിഡ്ഷീല്‍ഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങുന്നു. വാക്‌സിന്‍ നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയതായി സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. അതിനിടെ കഴിഞ്ഞ ദിവസം രാജ്യത്ത് 47,905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ സെറം സര്‍വ്വെയില്‍ പങ്കെടുത്ത നാലിലൊന്ന് പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.