News India

തൂത്തുക്കുടി കസ്റ്റഡി മരണം; പോലീസുകാര്‍ക്കെതിരെ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല

ചെന്നൈ: തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയിലെ പീഡനം കാരണം മരിച്ച് ആറ് ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തില്ല. പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കൊല്ലപ്പെട്ട ജയരാജന്റെ ഭാര്യ ശെല്‍വറാണി രംഗത്ത് വന്നു. തെങ്കാശിയില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം തിരിച്ചെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.