News India

തൂത്തുക്കുടിയില്‍ പോലീസ് വേറെയും ലോക്കപ്പ് കൊല നടത്തിയതിന് തെളിവ്

ചെന്നൈ: തൂത്തുക്കുടിയില്‍ ഒരാഴ്ച മുന്‍പും പോലീസ് കസ്റ്റഡിയില്‍ ഒരാള്‍ മരിച്ചു. മഹേന്ദ്രന്‍ എന്നയാളെയാണ് സാത്താങ്കുളം പോലീസ് ലോക്കപ്പില്‍ മര്‍ദിച്ചു കൊന്നത്. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലപ്പെട്ട മഹേന്ദ്രന്റെ സഹോദരനെക്കൂടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന് മുന്നിലുള്ള കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നാളെ പരിഗണിക്കും.