News India

ടൂള്‍ കിറ്റ് കേസ്; ദിശ രവിയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ ദിശ രവിയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും. ടൂള്‍ കിറ്റ് ഉണ്ടാക്കിയതില്‍ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കേസാണെന്നുമാണ് ദിശയുടെ വാദം. എന്നാല്‍ അറസ്റ്റ് നിയമവിധേയമാണെന്നാണ് പോലീസിന്റെ നിലപാട്.