News India

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: ഇടത് പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ ഇടതു പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു. സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യന്‍ വിപണി തുറന്നു കൊടുക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ വിമര്‍ശിച്ചു.