News India

പി. എം. കെയേഴ്‌സ് ഫണ്ടിനെ ചൊല്ലി ലോക്‌സഭയില്‍ ബഹളം

ന്യൂഡല്‍ഹി: പി. എം. കെയേഴ്‌സ് ഫണ്ടിനെ ചൊല്ലി ലോക്‌സഭയില്‍ ബഹളം. ഗാന്ധി കുടുംബത്തിന് എതിരെ ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലിയുള്ള ബഹളത്തില്‍ ലോക്‌സഭ നാലു തവണ നിര്‍ത്തി വെച്ചു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍ഗ്രസംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പരാമര്‍ശത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സഭ പുനരാരംഭിച്ചു.