News India

ട്വിങ്കില്‍ ഖന്നയുടെ പുതിയ പുസ്തകം പുറത്തിറങ്ങി

മുംബൈ: എഴുത്തുകാരി, നിര്‍മാതാവ്, നിരൂപക, അഭിനേത്രി, ഡിസൈനര്‍. ബോളിവുഡ് താരം ട്വിങ്കില്‍ ഖന്നയുടെ വഴികള്‍ വേറിട്ടതാണ്. തന്റെ മൂന്നാമത്തെ പുസ്തകമായ പൈജാമാസ് ആര്‍ ഫൊര്‍ഗിവിങ് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലാണ്. മുംബൈയില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം. അമ്മ ഡിമ്പിള്‍ കപാടിയ ഭര്‍ത്താവ് അക്ഷയ് കുമാര്‍, സംവിധായകന്‍ കരണ്‍ ജോഹര്‍, രണ്‍ വീര്‍ സിങ്, സോനം കപൂര്‍ ബോബി ഡിയോള്‍ തുടങ്ങിയ താരങ്ങളെല്ലാം പുസ്തക പ്രകാശന ചടങ്ങില്‍ എത്തിയിരുന്നു, സ്വാതന്ത്രവും വിടുതലും തേടുന്ന സ്ത്രീകള്‍ ആണ് ഖന്നയുടെ പ്രമേയം. ആദ്യ പുസ്തകങ്ങളായ മിസിസ് ഫണ്ണി ബോണ്‍സും ദി ലെജന്‍ഡ് ഓഫ് ലക്ഷ്മി പ്രസാദും വലിയ വിജയങ്ങളായിരുന്നു.