എഴുത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കി ഉക്രേനിയന്‍ എഴുത്തുകാരന് ആന്ദ്രേ കുര്കോവ്
തിരുവനന്തപുരം: എഴുത്തിന്റെ പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കി ഉക്രേനിയന്‍ എഴുത്തുകാരനും ചിന്തകനുമായ ആന്ദ്രേ കുര്കോവ്. തിരുവനന്തപുരത്ത് ഓള് സെയിന്റ്സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിച്ച 'ക്രിയേറ്റീവ് എന്‍ഗേജ്മെന്റ്സ്' ശില്പശാലയില് വിദ്യാര്‍ഥിനികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.