News India

കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള നാളത്തെ ചർച്ചയിൽ അനിശ്ചിതത്വം

ന്യൂഡൽഹി: കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള നാളത്തെ ചർച്ചയിൽ അനിശ്ചിതത്വം. സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിച്ചതിനാൽ ഒമ്പതാം വട്ട ചർച്ചയ്ക്ക് പ്രസക്തിയുണ്ടോയെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ. അതേസമയം കേരളത്തിൽ നിന്നുള്ള കർഷക സംഘം ഇന്ന് സമരഭൂമിയിൽ എത്തിച്ചേരും.