News India

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ യുപി ഒന്നാമത്

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉത്തര്‍പ്രദേശ് ഒന്നാമത്. 59,445 കേസുകളാണ് ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയാണ് രണ്ടാമത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) കണക്കുകള്‍ പ്രകാരം 2018-ല്‍ ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 59,445 കേസുകളാണ്. 2017-ല്‍ 56,011 കേസുകളും 2015-ല്‍ 49,262 കേസുകളും രജിസ്റ്റര്‍ ചെയ്തു. 35,497 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മഹാരാഷ്ട്രയാണ് കുറ്റകൃത്യങ്ങളില്‍ രണ്ടാമത് നില്‍ക്കുന്നത്. 2017-ല്‍ സംസ്ഥാനത്ത് 31,979 കുറ്റ കൃത്യങ്ങളും 2016-ല്‍ 31,388 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.