News India

സാമ്പത്തിക സംവരണത്തിനായുള്ള ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കാന്‍ ലക്ഷ്യമിട്ട് രാജ്യസഭ നാളെ വരെ നീട്ടി. ബില്ല് പാസാക്കിയാല്‍ ലോക്‌സഭ ഇന്ന് അനിശ്ചിതകാലത്തേയ്ക്ക് പിരിയും. ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങളാണ് ഭേദഗതി ചെയ്യുന്നത്. സംവരണത്തിന് സാമ്പത്തികമായ പിന്നാക്കാവസ്ഥയും പരിഗണിക്കാമെന്ന ഭേദഗതിയാണ് വരുത്തുന്നത്. ഇതുവരെ സാമൂഹ്യവും മതപരവുമായ പിന്നാക്കാവസ്ഥയാണ് മാത്രമാണ് സംവരണത്തിനായി പരിഗണിച്ചിരുന്നത്. ഹിന്ദു സമുദായത്തിന് പുറമെ മുസ്ലിം, ക്രിസ്ത്യന്‍ സമുദായത്തിലെ സാമ്പത്തികമായി പന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണത്തിന്റെ ഗുണം ലഭിക്കും. മുത്തലാക്ക് കുറ്റമാക്കുന്ന ബില്ല് രാജ്യസഭ ഇന്ന് പരിഗണിക്കും.