News India

സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ഭരണഘടനാ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്‌സഭ ഇന്നലെ രാത്രി പാസാക്കിയ ബില്ലാണ് ഇന്ന് രാജ്യസഭ പരിഗണിക്കുക. ബില്ല് പരിഗണിക്കുന്നതിന് രാജ്യസഭയുടെ സിറ്റിങ് ഇന്നത്തേയ്ക്ക് നീട്ടിയിരുന്നു. ഉച്ചയ്ക്ക് 12 മണിയ്ക്ക് ചോദ്യോത്തരവേള വേണ്ടെന്നുവച്ചാണ് ബില്ല് ചര്‍ച്ചയ്‌ക്കെടുക്കുന്നത്.