News India

ഇന്ത്യയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയേക്കും

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അടുത്തമാസത്തോടെ അനുമതി നൽകിയേക്കും. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്സിനാണ് അനുമതി നൽകുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിന്റേതാണ് തീരുമാനം. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 93.67 ശതമാനമായി.