വാക്സിൻ വിതരണം: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും
ന്യൂഡൽഹി: വാക്സിൻ വിതരണത്തിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. സംഭരണശാലകളിലേക്ക് വാക്സിൻ നീക്കം ഉടനടി ആരംഭിക്കും. ആദ്യ ഘട്ടത്തിലെ മൂന്നു കോടി ആരോഗ്യ, മുന്നണി പ്രവർത്തകർക്ക് 60 കോടി വാക്സിൻ ഡോസ് ആണ് വേണ്ടത്.