News India

അയോധ്യ കേസിലെ നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: രാജ്യം കാത്തിരിക്കുന്ന അയോധ്യ കേസിലെ നിര്‍ണായക വിധി ഇന്ന്. രാവിലെ 10.30നാണ് വിധി പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പറയുക. രാജ്യത്തെങ്ങും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഭോപ്പാലിലും ഡല്‍ഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.