News India

വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കുന്നത് പരാജയപ്പെട്ടു

സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ കാണാതായ വിക്രം ലാന്‍ഡറുമായി ആശയ വിനിമയം പുനഃസ്ഥാപിക്കുന്നതില്‍ ഐഎസ്ആര്‍ഒ പരാജയപ്പെട്ടു. 14ദിവസം നീണ്ട ശ്രമം ഉപേക്ഷിച്ചതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കഴിഞ്ഞ ഏഴാം തിയ്യതിയായിരുന്നു ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.