News India

ജയലളിതയുടെ തോഴി വി.കെ ശശികല രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു

ചെന്നൈ: ജയലളിതയുടെ തോഴി വി.കെ ശശികല രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നാടകീയ പ്രഖ്യാപനം. പൊതുശത്രുവായ ഡിഎംകെയെ പരാജയപ്പെടുത്തണം എന്ന് ശശികല ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അധികാര സ്ഥാനം പിടിച്ചെടുക്കാനുള്ള തന്ത്രമായിക്കൂടി ശശികലയുടെ ഇടപെടല്‍ വിലയിരുത്തപ്പെടുന്നുണ്ട്. ശശികലയുടെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് അനുയായികള്‍ മുദ്രാവാക്യം വിളിക്കുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.