വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി
ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി മാതൃഭൂമി ന്യൂസിനോട്. ജനാധിപത്യത്തിന്റെ കൊലപാതകമാണ് പുതുച്ചേരിയില്‍ നടക്കുന്നത്. ബിജെപിയുടെ നോമിനേറ്റഡ് എംഎല്‍എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ വോട്ടവകാശമില്ല. ജനങ്ങള്‍ തിരഞ്ഞെടുക്കാത്തവര്‍ക്ക് സഭയില്‍ വോട്ടവകാശം നല്‍കുന്നത് എങ്ങനെ ജനാധിപത്യമാകുമെന്നും പുതുച്ചേരി മുഖ്യമന്ത്രിചോദിച്ചു.