News India

ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ഊഷ്മള ബന്ധം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി വേണു രാജാമണി

ന്യൂഡല്‍ഹി: ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആയിരത്തി അറുന്നൂറുകളില്‍ തുടങ്ങിയ ആ ബന്ധത്തെക്കുറിച്ചുള്ള ക്ലാവ് പിടിച്ച ഓര്‍മ്മകള്‍ മാത്രമാണ് ഇരു രാജ്യങ്ങള്‍ക്കും നിലവിലുള്ളത്. പുതിയ തലമുറയ്ക്ക് ആ ബന്ധം പരിചയപ്പെടുത്തുകയാണ് നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി. വേണു രചിച്ച ഇന്ത്യ ആന്‍ഡ് ദി നെതര്‍ലന്‍ഡ്‌സ് പാസ്റ്റ്, പ്രസന്റ് ആന്‍ഡ് ഫ്യൂച്ചര്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.